മാണിയൂർ ക്ഷേത്ര കവർച്ച കേസിലെ പ്രതി പിടിയിൽ


മയ്യിൽ :-
മാണിയൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന കവർച്ച കേസിലെ പ്രതി മാണിയൂർ സ്വദേശി കാജാ മൻസിലിലെ പി.കെ താജുദ്ദീനെ  മയ്യിൽ പോലിസ് അറസ്റ്റു ചെയ്തു.

കഴിഞ്ഞ ദിവസം മാണിയൂർ  സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചിരുന്നു. ക്ഷേത്ര സമിതിയുടെ പരാതിയെ തുടർന്ന് മയ്യിൽ പോലീസും കണ്ണൂരിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയും അന്വേഷണം നടന്നു വരികയുമായിരുന്നു.

മയ്യിൽ സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് പെട്രോളിംങിനിടെ സംശയാസ്പദമായി കണ്ട താജുദ്ദീനെ പിടികൂടുകയും തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയുമായിരുന്നു. ഇദ്ദേഹത്തിൽ നിന്നും മോഷണം നടത്തിയ രണ്ടായിരത്തോളം രൂപയും പോലിസ് കണ്ടെടുത്തു. മയ്യിൽ സർക്കിൾ ഇൻസ്പെക്ടർ ഷാജി പട്ടേരി ,  പ്രിൻസിപ്പൾ സബ് ഇൻസ്പെക്ടർ വി ആർവിനീഷ്, സബ് ഇൻസ്പെക്ടർ സുരേഷ്, അനിഴൻ, രമേശൻ എന്നിവരടക്കുന്ന സംഘമാണ്  താജുദ്ദീനെ വലയിലാക്കിയത്.

Previous Post Next Post