പുഴ മണൽ കടത്തൽ; വാഹനങ്ങൾ പോലീസ് പിടിയിൽ


മയ്യിൽ
:- രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച പുലർച്ചെ നടത്തിയ പരിശോധനയിൽ പുഴമണൽ കയറ്റാൻ ഉപയോഗിക്കുന്ന മൂന്ന് മിനിലോറികളും ഒരു മാരുതി ഓമ്നി വാനും പിടികൂടി.

മയ്യിൽ സ്റ്റേഷൻ സി ഐ ഷാജി പട്ടേരിയുടെ നിർദ്ദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ.വിനീഷ്, സി.പി.ഒമാരായ ബൈജു,റഫ്ഷാദ്, നവാസ്, ഷിനിൽ ബാബു, രമേശൻ എന്നിവരടങ്ങുന്ന സംഘം ആലിങ്കീൽ, വള്ളുവൻകടവ്, പള്ളിപറമ്പ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടി കൂടിയത്.

Previous Post Next Post