കണ്ണാടിപ്പറമ്പിൽ വ്യാപാരി കോവിഡ് ബാധിച്ച് മരണപ്പെട്ടു


നാറാത്ത് :-  
കണ്ണാടിപ്പറമ്പിൽ കൊവിഡ് ബാധിച്ച് വ്യാപാരി മരണപ്പെട്ടു.  ടൗൺ ജുമാ മസ്ജിദിനു സമീപത്തെ ആമിന ട്രേഡേഴ്സ് ഉടമ സി പി അസ് ലം ( 45 ) ആണ് മരണപ്പെട്ടത്.  (kolachery varthakal online)

  ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് വൈകീട്ടാണ് മരണപ്പെട്ടത്. കമ്പിൽ ടി.സി ഗേറ്റ് മൂലയിൽ പുതിയ പുരയിൽ ഹാജിറയാണ് ഭാര്യ.നിടുവാട്ടെ സി പി അബ്ദുല്ല മൗലവിയുടെയും പഴയ പുരയിൽ ജമീലയുടെയും മകനാണ്. നാല് ആൺമക്കളുണ്ട്.
 സഹോദരങ്ങൾ: അജ്മൽ, അജ്‌സൽ, ശഹ്റു, ജുവൈരിയ.

ഇദ്ദേഹത്തിൻ്റെ സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടക്കും.

Previous Post Next Post