ആലിൻ്റെ വേര് റോഡിൽ ; വാഹനങ്ങൾക്ക് ബുദ്ധിമുട്ടുന്നു


മയ്യിൽ:-
മയ്യിൽ- കമ്പിൽ റോഡിലെ പൊയൂർ റോഡ് സ്റ്റോപ്പിൽ ആൽമരത്തിൻ്റെ വേര് റോഡിലേക്ക് താണു നിൽക്കുന്നത് വാഹനങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ്.നിരവധി വാഹനങ്ങൾ കടന്നു പോകുന്ന  റോഡിൻ്റെ വളവിലാണ് ഈ വേര് റോഡിൽ തടസ്സമായി വന്നിരിക്കുന്നത്. ഇത് വളവായ സ്ഥലമായതിനാൽ എതിർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ കാണുന്നതിന് പോലും തടസ്സമാവുന്നുണ്ട്.. ഇത് മൂലം  ഒരു അപകടം സംഭവിക്കാതിരാക്കാൻ ഇത് മുറിച്ച് മാറ്റണമെന്നാണ്  വാഹന യാത്രക്കാർ ആവശ്യപ്പെടുന്നത്.



Previous Post Next Post