മയ്യിൽ :- സാധാരക്കാരന്റെ ഉള്‍പെടെയുള്ള നികുതി പണം കൊണ്ട് ശമ്പളം പറ്റുന്ന പൊലീസ് സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കേണ്ടവരല്ലെന്നും എല്ലാവര്‍ക്കും തുല്യനീതി നടപ്പാക്കാന്‍ പൊലീസിനു കഴിയണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ പ്രതികളെ അറസറ്റ് ചെയ്യാത്ത മയ്യില്‍ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ മയ്യില്‍ പൊലീസ് സ്റ്റേഷനു മുന്‍പില്‍ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.എം.ശിവദാസന്‍, മയ്യില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.ശശിധരന്‍, ചേലേരി മണ്ഡലം പ്രസിഡന്റ് എന്‍.വി.പ്രേമാനന്ദന്‍, കെ.പി.ചന്ദ്രന്‍ മാസ്റ്റർ, മുഹമ്മദ് കുഞ്ഞി കോറളായി, ഷാഫി കോറളായി, സക്കറിയ കണ്ടക്കൈ, മജീദ് കരക്കണ്ടം എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയന്‍, കെഎസ് യു ജില്ല വൈസ് പ്രസിഡന്റ് സി.ടി.അഭിജിത്ത്, ഷിജു ആലക്കാടന്‍, നിസാം മയ്യില്‍, ജബ്ബാര്‍ നെല്ലിക്കപാലം, ഇര്‍ഷാദ്, ലത്തീഫ് എന്നിവരാണ് ഉപവാസമിരിക്കുന്നത്.
വൈകിട്ട് നടക്കുന്ന സമാപന പൊതുയോഗം ന്യൂനപക്ഷ സെല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ പി.പി.സിദ്ദീഖ് ഉദ്ഘാടനം ചെയ്യും.