മയ്യിൽ: പഞ്ചായത്ത് കോഴി മാലിന്യങ്ങൾ ശേഖരിക്കാനായി സ്ഥിരം സവിധാനമൊരുക്കി. പഞ്ചായത്തിലെ മുഴുവൻ കോഴിക്കടകളെയും ബന്ധിപ്പിച്ച് വിരാട് റെന്ററിങ് ടെക്നൊളജിസാണ് പദ്ധതി നടപ്പാക്കുന്നത്. മുഴുവൻ കടകളിലും മാലിന്യം ശേഖരിക്കാൻ ഫ്രീസർ സ്ഥാപിച്ച് സൂക്ഷിക്കുകയും ശീതീകരിച്ച വാഹനങ്ങൾ ഉപയോഗപ്പെടുത്തി മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കുന്നതാണ് രീതി.
മാലിന്യം സംസ്കരിക്കുന്ന പദ്ധതിയുടെ ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ റെന്ററിങ് ടെക്നോളജീസ് മാനേജിംഗ് ഡയറക്ടർ കെ സനോജിന് കൈമാറി.
എം രവി, സി കെ പുരുഷോത്തമൻ, , അഖിന മനോജ്, കെ ആര്യ എന്നിവർ സംസാരിച്ചു