കൊളച്ചേരി :ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വയോധികനു കൊവിഡ് സ്ഥിരീകരിച്ചു. പാമ്പുരുത്തിയിലെ കൊവ്വപ്പുറത്ത് ഹൗസില്‍ വി കെ അബ്ദുല്ല(70)യ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ്പസമയത്തിനു ശേഷം മരണപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്.
രണ്ടാഴ്ചയോളമായി ചെറിയ പനിയും മറ്റുമുണ്ടായതിനെ തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും അസുഖം ഭേദമാവുകയും ചെയ്തിരുന്നു. അന്ന് കൊവിഡ് ലക്ഷണങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല. നേരത്തേ ഹൃദയാഘാതത്തിനു ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
ഭാര്യ: കൊവ്വപ്പുറത്ത് ആമിന.
മക്കള്‍: അബ്ദുല്‍ ഹമീദ്(സൗദി), സഈദ്, ശിഹാബ്, ഖദീജ, സമീറ, സുലൈഖ, മുനീറ.
സംസ്കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പാമ്പുരുത്തി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.