സി പി എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


കൊളച്ചേരി
: -ബാബ്റി മസ്ജിദ് തകർത്ത കേസിലെ പ്രതികളെ തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ച സിബിഐകോടതി വിധി ജനാധിപത്യവിരുദ്ധവും ,നീതി നിഷേധവും സിബിഐ കുറ്റവാളികൾക്ക് കൂട്ടുനിൽക്കുകയാണന്നുമുള്ള സന്ദേശം ഉയർത്തി CPM സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് CPM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളച്ചേരിമുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

ഏരിയാ കമ്മിറ്റിയംഗം പി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു, കെ.രാമകൃഷ്ണൻ മാസ്റ്റർ ,സി.സത്യൻ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post