ധർമ്മടം:- പണം വാങ്ങി കടകളിൽ നിന്നടക്കം ശേഖരിച്ച് മാലിന്യങ്ങൾ പുഴയോരത്ത് തള്ളിയ യുവാവ് അറസ്റ്റിൽ. വടക്കുമ്പാട് കൂളിബസാറിലെ ഇടവലത്ത് കെ.കെ. ഫിറോസിനെയാണ് (40) ധർമ്മടം സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നിർദേശ പ്രകാരം എസ്.ഐ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്.
വിവിധയിടങ്ങളിൽ നിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ മാലിന്യം ശേഖരിച്ച് നിട്ടൂരിലെ കാനോത്ത് ജുമാമസ്ജിദിന് സമീപത്ത പുഴ ക്ക രയിലുള്ള കണ്ടൽക്കാട്ടിൽ മാലിന്യം തള്ളുകയായിരുന്നു.പ്രദേശവാസികൾ ചോദ്യം ചെയ്തപ്പോൾ ഇത് തൻ്റെ സ്ഥലമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
നേരത്തെയും മാലിന്യം തള്ളുന്നതിനിടെ ഫിറോസ് പിടിയിലായിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. വീണ്ടും മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പിടിയിലായത്. 2000 രൂപ മുതൽ വാങ്ങിയാണ് കടകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നത്. എ.എസ്.ഐ: രമേശൻ, സി. പി.ഒമാരായ സനീഷ്, ഡവർ പ്രജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.