കണ്ണാടി പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രവളപ്പിൽ നാലേക്കറിൽ ദേവ വൃക്ഷങ്ങളും നാടൻ വൃക്ഷങ്ങളും ഔഷധസസ്യങ്ങളുമായ് ഹരിതവനം - പച്ചതുരുത്ത് ഒരുങ്ങുന്നു. തരിശ് കിടന്ന ക്ഷേത്രാങ്കണത്തിൽ ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിലാണ് ദേവ ഹരിതം പദ്ധതി നടപ്പിലാക്കുന്നത്.
ഔഷധ സസ്യങ്ങളുടെ തോട്ടം, തെങ്ങിൻ തോട്ടം, വാഴത്തോട്ടം, എന്നിവയും ഹരിത വനത്തിൽ ഉണ്ടാവും. ഇതിനു പുറമേ അന്യം നിന്നുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളും തോട്ടത്തിലുണ്ടാവും.മഹേഷ് മാസ്റ്റർ കണ്ണാടിപ്പറമ്പ് ,പി.സി. നന്ദനൻ എളയാവൂർ എന്നിവർ തെങ്ങിൻ തൈകളും,രാജീവൻ ചീരാം , വാടി മധു എന്നിവർ വാഴക്കന്നുകളും സംഭാവനയായി നല്കി.ഭക്തജനങ്ങളും നാട്ടുകാരും തദ്ദേശിയ പാരമ്പര്യ ചികിത്സ വിഭാഗവും ശ്രീനിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയും ചേർന്നാണ് ഔഷധത്തോട്ടം ഒരുക്കുന്നത്.
നാറാത്ത് ഗ്രാമപഞ്ചായത്ത്, ദേവസ്വം ബോർഡ്, പരിപാലന കമ്മിറ്റിഎന്നിവയും പച്ച തുരുത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായ സഹകരണങ്ങൾ നല്കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസി: കാണികൃഷണന്റെ അധ്വക്ഷതയിൽ പ്രസിഡന്റ് പി.കെ.ശ്യാമള നിർവ്വഹിച്ചു -ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ ഇ കെ സോമശേഖരൻ, എക്സി: ഓഫീസർ എം.മനോഹരൻ ,ടി . കെ.സുനീഷ് വൈദ്യർ, മെമ്പർ കെ.ഷൈമ,രാജീവൻ ആചാരി, എൻ.രാധാകൃഷ്ണൻ ,ജയരാജൻ വയപ്രം ,ടി - എ.വേണുഗോപാലൻ, ജി. രാജ്കുമാർ , എൻ, വി.പ്രസാദ് കെ.എം .സജീവൻ എന്നിവർ പങ്കെടുത്തു.