കൊളച്ചേരി പി എച്ച് സി യിൽ വയോജന ഒ.പി കെട്ടിടം തുറന്നു


കൊളച്ചേരി
:-  കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ കാറാട്ട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വയോജങ്ങൾക്കുള്ള ഫണ്ട്‌  ഉപയോഗിച്ച്  നിർമിച്ച   സാന്ത്വനപരിചരണ  വിഭാഗം  മുതിർന്ന  പൗരന്മാർക്കുള്ള വയോജന ഒ.പി കെട്ടിടത്തിൻ്റെ ഉദ്ഘാടനം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ താഹിറ നിർവ്വഹിച്ചു.

ചടങ്ങിൽ  പഞ്ചായത്ത്  വൈസ് പ്രസിഡന്റ്‌  എം  അനന്തൻ  മാസ്റ്റർ  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ പി ചന്ദ്രഭാനു സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നബീസ, മെഡിക്കൽ ഓഫീസർ ലിഷ പാലാടാൻ, ഡോ.സൗമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് കെ എന്നിവരും  ആരോഗ്യ വകുപ്പ് ജീവനക്കാരും വാർഡിലെ വയോജന പ്രവർത്തക കൂട്ടായ്മാ അംഗങ്ങളും  നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. 

2017-18, 2018-19  വർഷത്തെ പദ്ധതിയിൽ  ഉൾപ്പെടുത്തി 18 ലക്ഷം  രൂപ ചിലവവഴിച്ചാണ്  കെട്ടിടം  നിർമ്മിച്ചത്.  PHC യെ കുടുബരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിൻ്റെ ഭാഗമായി  2019സെപ്റ്റംബർ  മുതൽ  സായാഹ്‌ന  ഒപി  ആരംഭിച്ചിട്ടുണ്ട്. 

കോവിഡ്  വ്യാപനം ഉള്ള  ഈ കാലഘട്ടത്തിൽ പൊതുജനങ്ങൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചു പ്രവർത്തിക്കേണ്ടതാണെന്നും എന്നാൽ മാത്രമേ കോവിഡ് എന്ന മഹാമാരിയെ നമുക്ക് അതിജീവിക്കാൻ പറ്റുകയുള്ളു എന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

Previous Post Next Post