കുറ്റ്യാട്ടൂർ :- കഴിഞ്ഞ മാസം തകർക്കപ്പെട്ട കുറ്റ്യാട്ടൂർ വേശാല മുക്കിലെ എം.കെ.നാരായണൻ സ്മാരക ബസ്സ് ഷെൽട്ടർ വേശാല ബൂത്ത് കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചു.
പുനർ നിർമ്മിച്ച ബസ്സ് ഷെൽട്ടർ കെ.സുധാകരൻ എം.പി.ഉൽഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് കെ.എം ശിവദാസൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി.ജനറൽ സിക്രട്ടറി രജിത്ത് നാറാത്ത്, മാണിയൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.വി.സതീശൻ, ഷിജു ആലക്കാടൻ എന്നിവർ പ്രസംഗിച്ചു.
ബസ്സ് ഷെൽട്ടർ നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകിയ എ.സി.രാജനെ ചടങ്ങിൽ ആദരിച്ചു.