കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിനെ ശുചിത്വ പദവി പഞ്ചായത്തായി പ്രഖ്യാപിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി പ്രഖ്യാപനവും പുരസ്ക്കാര വിതരണവും നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മനാഭൻ അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ഇ.പി.സുധീഷ് സർട്ടിഫിക്കറ്റും പുരസ്ക്കാരവും ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് വി.വി. വിജയലക്ഷ്മി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ വി രവീന്ദ്രൻ വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന് രാവിലെ ഓണ്‍ലൈന്‍ ആയി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു.
സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിൽ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സംസ്ഥാനത്ത് 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്കുപഞ്ചായത്തുകളുമാണ് നേട്ടം കൈവരിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്കരണത്തിൽ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.