ബേങ്കിൻ്റെ ലോൺ നിഷേധിച്ചു: അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ വിധി


കണ്ണൂർ: -
ബാങ്ക് ലോൺ നിഷേധിച്ചതിനെ തുടർന്ന് അപേക്ഷകന് നഷ്ട പരിഹാരം നൽകണമെന്ന് കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിന്റെ വിധി. 

2013ലാണ് പരാതിക്കാരനായ ടി കെ രമേശൻ വായ്പയ്ക്കായി കണ്ണൂർ സിൻഡിക്കേറ്റ് ബാങ്ക് മെയിൻ ബ്രാഞ്ചിനെ സമീപിച്ചത്. വായ്പയ്ക്കായി മുഴുവൻ രേഖകളും സമർപ്പിച്ചതിനെ തുടർന്ന് ബാങ്കിന്റെ അഭിഭാഷകനെ കാണാൻ നിർദ്ദേശിക്കുകയായിരുന്നു.ഇതിനെ തുടർന്ന് അഭിഭാഷകനെ കാണുകയും രേഖകൾ പരിശോധിച്ച് വായ്പനൽകാമെന്ന് അഭിഭാഷകൻ ബാങ്കിന് നിയമോപദേശംനൽകുകയും ചെയ്തു. ബാങ്ക് വാലുവേറ്റർ വീട് പരിശോധിച്ച് ലോണിന് ശുപാർശയും നിയമോപദേശവും നൽകുകയുണ്ടായി.എന്നാൽ പ്രസ്തത ലോൺ അപേക്ഷ 2014 ഏപ്രിൽ മാസം വരെ ബാങ്ക് പിടിച്ചു വെക്കുകയും കാരണം പറയാതെ ലോൺ നിഷേധിച്ചെന്നുമാണ് പരാതി. 

ഇതേ തുടർന്നാണ് പരാതിക്കാരൻ അഡ്വ: സുഭാഷ് ചന്ദ്രൻ മുഖേനെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്. കാരണം പറയാതെ തന്നെ ലോൺ നിഷേധിക്കാനുള്ള അവകാശം ഉണ്ടെന്ന് ബാങ്ക് വാദം ഫോറം തള്ളി. ഇരുപത്തി മൂവായിരം രൂപയാണ് ബാങ്ക് നഷ്ട പരിഹാരമായി പരാതിക്കാരന് നൽകേണ്ടത്. വീടിന്റെ രണ്ടാം നിലയുടെ നിർമ്മാണ ത്തിനു വേണ്ടിയായിരുന്നു വായ്പയ്ക്കുള്ള അപേക്ഷ.

Previous Post Next Post