'വന്യം 2020' ഓൺലൈൻ ആർട്ട് ഗ്യാലറി ഉദ്ഘാടനം ചെയ്തു


പറശ്ശിനിക്കടവ് :-
എം വി ആർ സ്നേക്ക് പാർക്ക് & സൂ, പറശ്ശിനിക്കടവിന്റെ ആഭിമുഖ്യത്തിൽ ചിത്രകാരന്മാരെ ഒരുമിപ്പിച്ചു കൊണ്ട് ഓൺലൈൻ ചിത്രപ്രദർശനമായ, വന്യം 2020, കേരള ലളിത കലാ അക്കാഡമി വൈസ് ചെയർമാൻ എബി എൻ ജോസഫ് ഉദ്ഘാടനം ചെയ്തു.

വരകളിലൂടെ വന്യജീവി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിക്കൊണ്ട് വരേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എം വി ആർ സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

കലാകാരന്മാരുടെ സൃഷ്ടികളെ പൊതുജനങ്ങളിലെത്തി ക്കുവാനുള്ള  സ്നേക്ക് പാർക്കിന്റെ പ്രയത്നമാണ് വന്യം 2020. സാർവദേശീയമായി എല്ലാ വർഷവും എക്സിബിഷൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായും അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. എം വി ആർ സ്നേക്ക് പാർക്ക് സി ഇ ഒ ശ്രീ അവിനാഷ് ഗിരിജ സ്വാഗതം ആശംസിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂർ മേഖല സെക്രട്ടറി ശ്രീ. വർഗീസ് കളത്തിൽ ചടങ്ങിൽ വിശിഷ്ടാതിഥിയായ് പങ്കെടുത്തു.

 ചിത്രകാരന്മാർക്ക് വിഷമം നിറഞ്ഞ ഈ കാലഘട്ടത്തിൽ എല്ലാ തലങ്ങളിലുള്ളവരെ ഒരുമിപ്പിച്ചു കൊണ്ട് എക്സിബിഷൻ സംഘടിപ്പിക്കുന്നത് പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വെറ്ററിനറി ഓഫീസർ ഡോ. കല്യാണി നമ്പ്യാർ ആശംസകൾ അർപ്പിച്ചു. ഗോവിന്ദൻ കണ്ണപുരം, സി വി സുരേന്ദ്രൻ തുടങ്ങീ പ്രശസ്ത ചിത്രകാരന്മാർ ഓൺലൈൻ എക്സിബിഷന്റെ ഭാഗമായി പങ്കെടുത്തു.

www.thesnakepark.com എന്ന വെബ്സൈറ്റ് വഴി ആർട്ട് ഗ്യാലറി സന്ദർശിക്കാവുന്നത്.

Previous Post Next Post