കർഷക സംഘം മയ്യിൽ ധർണ്ണ സംഘടിപ്പിച്ചു


മയ്യിൽ :-
കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കർഷക സംഘം സംസ്ഥാനത്ത് വിവിധയിടകളിൽ ധർണ്ണ സംഘടിപ്പിച്ചു.

മയ്യിലിൽ പോസ്റ്റ് ഓഫീസ് മാർച്ചും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടന്നു.കർഷക സംഘം മയ്യിൽ ഏരിയാ സെക്രട്ടറി  എം.ദാമോദരൻ ഉദ്ഘാടനം ചെയ്തു.

പി വി ലക്ഷമണൻ അധ്യക്ഷനായിരുന്നു. പി പവിത്രൻ സ്വാഗതം പറഞ്ഞു.ലോക്കലുകളിൽ പന്തം കൊളുത്തി പ്രകടനവുമുണ്ടായി.



Previous Post Next Post