ചേലേരി :- ചേലേരി വൈദ്യർകണ്ടി കള്ള് ഷാപ്പിന് സമീപത്തെ മൂന്ന് കടകളിലും ഇന്ന് രാവിലെ പൂട്ട് പൊളിച്ച് മോഷണം നത്തിയതായി കണ്ടെത്തി. ചേലേരി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും കുത്തി പൊളിച്ച് മോഷണം നടത്തിയിട്ടുണ്ട്.
മരപ്പണി കടയും രണ്ടു ഹോട്ടലും ആണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടത്.( Kolachery Varthakal Online).
വൈദ്യര് കണ്ടി കള്ള് ഷാപ്പിനു സമീപം രമേശൻ എന്നയാളുടെ ഹോട്ടലിൻ്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കയറി. അവിടെ നിന്നും കുറച്ചു പണം മോഷണം പോയിട്ടുണ്ട്.
കാറാട്ട് പ്രാഥമികാരോഗ്യ കേന്ദ്രം ബസ്സ് സ്റ്റോപ്പിനു സമീപം സത്യൻ എന്നയാളുടെ ഹോട്ടൽ പൂട്ട് തകർത്ത നിലയിലും, മരപ്പണി നടത്തുന്ന ഗുണശീലൻ എന്നയാളുടെ കടയുടെ പൂട്ട് പൊളിച്ചു മോഷണശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
കടയുടെ മുന്നിൽ നിന്നും മോഷണം നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു പോയ നിലയിൽ കണ്ടെത്തി. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചേലേരി അമ്പലത്തിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ മോഷണമാണ് ഇത്.