മയ്യിൽ :- കുറ്റ്യാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ കുറ്റ്യാാട്ടൂർ ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെക്കാൻ എത്തിയ യുവാവിനെ കൈയോോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.കുറ്റ്യാട്ടൂർ ചോലയിൽ ഹിഷാം മൻസിലിലെ ഹിഷാം (20) ആണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. 4 പവനോളം വരുന്ന മാല പണയം വയ്ക്കാൻ വന്നത് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നുകയും ജീവക്കാർ ഇത് സ്ഥിരീകരിക്കുന്നതിനിടെ ഹിഷാം ബാങ്കിൽ നിന്നും ഇറങ്ങിയോടാൻ ശ്രമിക്കുകയും തുടർന്ന് അദ്ദേഹത്തെ തടഞ്ഞുവെക്കുകയുമാണ് ഉണ്ടായത്.( Kolachery varthakal Online).
തുടർന്ന് പോലിസിനെ വിവരമറിയിച്ചതനുസരിച്ച് പോലിസ് എത്തുകയും ബാങ്ക് ജീവനക്കാർ ഇദ്ദേഹത്തെ പോലീസിലേൽപ്പിക്കുകയും ചെയ്തു.
ബാങ്ക് സിക്രട്ടറി മയ്യിൽ പോലിസിൽ നൽകിയ പരാതിയെ തുടർന്ന് മയ്യിൽ പോലിസ് കേസ് രജിസ്റ്റർ ചെയ്ത് ഇദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി.