ഇന്ന് ദേശീയ പത്രദിനം


നവംബര്‍ പതിനാറിന് രാജ്യം ദേശീയ പത്രദിനം ആചരിക്കുകയാണ്. 1956ല്‍ ഈ ദിവസം നാഷനല്‍ പ്രസ് കൗണ്‍സില്‍  രൂപവല്‍ക്കരിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ ദിനം പത്രദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. 

AD 618- ൽ ചൈനയിൽ ഉണ്ടായ പീക്കിങ് ഗസറ്റ് ആണ് ലോകത്തിലെ പ്രഥമ പത്രം. ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും പിണങ്ങി പിരിഞ്ഞ ജെയിംസ് അഗസ്റ്റസ് ഹിക്കി 1780 ജനുവരി 29-ന് കൽക്കട്ടയിൽ നിന്നും പുറപ്പെടിപ്പിച്ചു തുടങ്ങിയ "ബംഗാൾ ഗസ്റ് " ആണ് ഭാരതത്തിലെ പ്രഥമ വർത്തമാന പത്രം. രാജ്യസമാചാരം ആണ് മലയാളത്തിലെ ആദ്യ പത്രം (1847) പിന്നീട് " പശ്ചിമോദയം, ജ്ഞാനനിക്ഷേപം, തുടങ്ങിയ നിരവധി പത്രങ്ങളും, മാസികകളും പുറത്തിറങ്ങി. വൃത്താന്ത പത്രത്തിന്റെ സ്വഭാവത്തിലുള്ള ആദ്യ പത്രം പചിമാതാര ആണ്. ദീപിക 1887ഉം , മനോരമ 1890 ഉം പുറത്തിറങ്ങി.സാമൂഹിക വിദ്യാഭ്യാസ പ്രചരണ യത്നങ്ങളിൽ വർത്തമാന പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വലിയ പങ്ക് നിർവ്വഹിച്ചിട്ടുണ്ട്. 1848-ൽ കോട്ടയത്തുനിന്നും ജ്ഞാന നിക്ഷേപം പുറത്തുവന്നു. പശ്ചിമതാരക (1865), കേരളപതാക (1870), മലയാള മിത്രം(1878), കേരള മിത്രം (1881), നസ്രാണി ദീപിക (1887), മലയാള മനോരമ (1890) ഇവയെല്ലാം ആദ്യകാല പത്രങ്ങളാണ്. ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും പത്രങ്ങളുടെ വികാസം വേഗത്തിലായി. മാതൃഭൂമി (1923), കേരളകൗമുദി (1940), ദേശഭിമാനി (1945), ജനയുഗം (1948) തുടങ്ങിയവയാണ് ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച പ്രമുഖ പത്രങ്ങൾ.

വാർത്തകളും വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു പ്രസിദ്ധീകരണമാണ് വർത്തമാനപ്പത്രം. രാഷ്ട്രീയം, കല, സംസ്കാരം, സമൂഹം, വാണിജ്യം, വ്യാപാരം, കായികം തുടങ്ങിയ മേഖലകളിലെ വാർത്തകളാണ് ഒരു സാധാരണ വർത്തമാനപ്പത്രത്തിൽ ഉണ്ടാവുക. മിക്ക പരമ്പരാഗത പത്രങ്ങളിലും ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന എഡിറ്റോറിയൽ താളുകൾ ഉണ്ടാകും. പരസ്യം, ചരമകോളം, കാർട്ടൂൺ, കാലാവസ്ഥാ പ്രവചനം, സാഹിത്യ-ചലച്ചിത്ര-നാടക നിരൂപണങ്ങൾ തുടങ്ങിയവ വർത്തമാനപ്പത്രങ്ങളിലെ മറ്റ് ചില ഇനങ്ങളാണ്. പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെ പ്രാദേശിക വാർത്തകൾക്കും വർത്തമാനപ്പത്രങ്ങൾ പ്രാധാന്യം കൊടുക്കുന്നു. ദിവസേന പ്രസിദ്ധീകരിക്കുന്ന ദിനപത്രങ്ങളാണ് ഏറ്റവും കൂടുതൽ. അവ ദിനപത്രം എന്നറിയപ്പെടുന്നു. മറ്റ് വാർത്താമാദ്ധ്യമങ്ങളുടെ സ്വാധീനം മൂലം ഈയിടെയായി ചില കുറവുകൾ വന്നിട്ടുണ്ടെങ്കിലും ഇന്നും ലോകത്തിൽ ഏറ്റവും പ്രചാരമുള്ള വാർത്താ സ്രോതസ്സ് വർത്തമാനപ്പത്രങ്ങൾ തന്നെയാണ്. 




Previous Post Next Post