പാപ്പിനിശ്ശേരി :- പാപ്പിനിശ്ശേരി ചുങ്കം ഹൈവേയിൽ വാഹനാപകടം.കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം നടന്നത് .ഇന്ന് ഉച്ചയോടെയാണ് അപകടം .
അപകടത്തെ തുടർന്ന് രണ്ട് പേരെ കണ്ണൂരിലെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറുടെ നില ഗുരുതരമാണെന്നറിയുന്നു . വാഹനാപകടത്തെ തുടർന്ന് പാപ്പിനിശ്ശേരി മുതൽ പുതിയതെരു വരെ ദേശീയ പാതയിൽ ട്രാഫിക്ക് ബ്ലോക്ക് അനുഭവപ്പെട്ടു.