മയ്യിൽ :- വീട്ടിൽ സൂക്ഷിച്ച നാലര ലിറ്ററോളം വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പഴശ്ശി ചെക്കിക്കാടിനു സമീപം സി. കെ. സന്തോഷിനെ(43)യാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾക്കെതിരെ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചതിന് കേസെടുത്തു.
പാവന്നൂർമൊട്ട,കു റ്റ്യാട്ടൂർ, പഴശ്ശി ഭാഗങ്ങളിൽ അനധികൃത മദ്യ വിൽപ്പന വ്യാപകമാകുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ച നിലയിൽ മദ്യം കണ്ടെത്തിയത്.
തളിപ്പറമ്പ എക്സൈസ് പ്രിവന്റീവ് ഓഫീസർ എം വി അഷറഫ്, സിവിൽ എക്സൈസ് ഓഫീസർ വിനേഷ്, ഡ്രൈവർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.