ഉദയ ജ്യോതി സ്വയം സഹായ സംഘം ആസ്ഥാന മന്ദിരത്തിനുള്ള കുറ്റിയിടൽ ചടങ്ങ് നടത്തി


കൊളച്ചേരി :-
പെരുമാച്ചേരി പള്ളിപറമ്പ് മുക്കിൽ പ്രവർത്തിച്ചു വരുന്ന ഉദയ ജ്യോതി സ്വയം സഹായ സംഘം ,ഉദയ ജ്യോതി വനിതാ സ്വാശ്രയ സംഘം  വിജ്ഞാന വീഥി സ്റ്റഡി സെൻറർ എന്നിവയ്ക്കായി നിർമ്മിക്കുന്ന ആസ്ഥാന മന്ദിരത്തിൻ്റെ കുറ്റിയിടൽ ചടങ്ങ് ഇന്ന് നടന്നു.

കോവിഡ് പ്രോട്ടോക്കോളും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും നിലനിൽക്കുന്നതിനാൽ വളരെ ലളിതമായാണ്  ചടങ്ങ് നടത്തിയത്.

സംഘം പ്രസിഡൻ്റ് അഡ്വ.സി.ഒ. ഹരീഷ്, സെക്രട്ടറി കെ പി മഹീന്ദ്രൻ, ട്രഷറർ പി പി ദിനേശൻ ,വൈസ് പ്രസിഡൻ്റ് വി.പി പവിത്രൻ, ജോ. സെക്രട്ടറി സുരേഷ് കുമാർ വിജ്ഞാന വീഥി കോ ഓർഡിനേറ്റർ സുരേഷ് ബാബു മാസ്റ്റർ, സി ഒ മോഹനൻ ,പി ടി മധുസൂദനൻ, വി പി സതീശൻ, ധനേഷ് എം, രതീഷ് എം, ശ്രീജിത്ത് കെ, സ്മീർ കെ പി, അനൂപ് പി പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കഴിഞ്ഞ 5 വർഷത്തിലേറെയായി കൊളച്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉദയ ജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വീഥി സ്റ്റഡി സെൻ്റർ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ച് കലാ സാംസ്കാരിക വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു വരികയാണ്.

അതിൻ്റെ പ്രയാണത്തിലെ ഒരു മഹത്തരമായ ചുവട് വെപ്പാണ് സ്വന്തമായ സ്ഥലത്ത് നിർമ്മിക്കുന്ന ആസ്ഥാന മന്ദിരം. പ്രവർത്തനങ്ങളും പരിപാടികളും കൂടുതൽ ഊർജ്ജസ്വലമായി സംഘടിപ്പിക്കാനും കൂടുതൽ വിപുലമായി സാമൂഹ്യ പ്രതിബദ്ധയോടെ കലാ സാംസ്കാരിക വിദ്യഭ്യാസ രംഗത്ത്  ഇടപെടൽ നടത്താൻ ഉപകാരപ്രദമാവുമെന്ന തിരിച്ചറിവിലാണ് ഈ ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.

Previous Post Next Post