തെരഞ്ഞെടുപ്പ് ദിവസം ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുള്ള അവധി നൽകിയില്ലെങ്കിൽ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ


കണ്ണൂർ :-
സ്വകാര്യ മേഖലയിലെ വ്യാപാര-വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.  

ജില്ലയില്‍  പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയുള്ള അവധി നല്‍കണം. ഇത്തരത്തില്‍ അവധി അനുവദിക്കുന്നത് മൂലം  ഒരാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലില്‍ ആപത്കരമോ സാരവത്തായ നഷ്ടമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം. ജില്ലയ്ക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനില്‍ പോയി വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. 

ഇത് പാലിച്ചില്ലെങ്കില്‍  പഞ്ചായത്ത് രാജ്് ആക്ടിലെ 138(2)(എഎ), കേരള മുനിസിപ്പാലിറ്റി ആക്ടിലെ 162 (2)(എഎ) എന്നീ വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

https://chat.whatsapp.com/KmaT4bid5xhHa7oUxhlEmA

Previous Post Next Post