പറശ്ശിനിക്കടവ് :- കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിൽ നിർത്തിവെച്ച പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട് സർവീസ് വീണ്ടും തുടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ആദ്യ പൊതു സർവീസ് തുടങ്ങിയത്. ബോട്ട് സർവീസ് കഴിഞ്ഞദിവസം തുടങ്ങിയെങ്കിലും മുൻകൂർ ബുക്കിങ് പ്രകാരമാണ് തിങ്കളാഴ്ച സർവീസ് നടത്തിയത്.
വിനോദസഞ്ചാര മേഖലയിൽ പുതിയ ഉണർവേകാനായാണ് ബോട്ട് സർവീസും സജീവമാക്കുന്നത്. വളപട്ടണം പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ബോട്ടിലൂടെ യാത്രചെയ്യുന്നതിന് പ്രത്യേക സൗകര്യവും ജലഗതാഗതവകുപ്പ് ഒരുക്കിയിട്ടുണ്ട്. മണിക്കൂറിന് 2000 രൂപ നൽകിയാൽ വിനോദസഞ്ചാരത്തിനെത്തുന്ന ഗ്രൂപ്പുകൾക്കും സൗകര്യം ഉപയോഗപ്പെടുത്താനാകും