മാണിയൂർ :- പരാജയഭീതി കാരണം കുറ്റ്യാട്ടൂർ പഞ്ചായത്തിൽ സി.പി.എം വർഗീയത പ്രചരിപ്പിച്ചു വോട്ട് പിടിക്കാൻ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി. വർഷങ്ങളായി പഞ്ചായത്ത് ഭരിച്ചിട്ടും വികസനം യാതൊന്നും തന്നെ നടപ്പാക്കാത്ത സി.പി.എമ്മിനെതിരേ പ്രദേശത്തു ജനരോഷം ശക്തമാണ്. ഇതിനാലാണ് ഇത്തരത്തിൽ സി.പി.എം വർഗീയ കാർഡിറക്കി കളിക്കുക്കുന്നതെന്നും ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി.
വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒൻപതാം വാർഡിലെ യു.ഡി.എഫ് സ്ഥാനാത്ഥിക്കെതിരെ വ്യാജപ്രചരണം നടത്തുകയാണ് സി.പി.എം ചെയ്യുന്നത്. വർഷങ്ങളായി ഭരണം നടത്തിയിട്ടും യാതൊരു വികസനവും എടുത്തുപറയാനില്ലാത്തത്തിനാലാണ് സി.പി.എം ഇത്തരത്തിൽ വീടുകൾ കയറി വ്യാജപ്രചാരണം നടത്തുന്നത്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഇപ്രാവശ്യം പഞ്ചായത്തിൽ യു.ഡി.എഫ് വൻമുന്നേറ്റമുണ്ടാകുമെന്നും പഞ്ചായത്ത് യുഡിഫ് ചെയർമാൻ ഹാഷിം ഇളമ്പയിൽ, കൺവീനർ സതീശൻ പിവി, എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു ...