തിരുവനന്തപുരം :- സ്ഥാനാര്‍ഥികളില്‍ പലരും സ്വന്തം ജോലിയുടെ ഭാഗമായോ അല്ലാതെയോ ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതായും സ്ഥാനാര്‍ഥികളായ ആശാവര്‍ക്കര്‍മാര്‍ സര്‍ക്കാര്‍ നല്‍കുന്ന മരുന്നുകളും മറ്റും തങ്ങള്‍ മത്സരിക്കുന്ന മണ്ഡലത്തിലെ/വാര്‍ഡിലെ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടെത്തിക്കുന്നതായുമുള്ള പരാതികള്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഈ രണ്ട് പ്രവൃത്തികളും വോട്ടര്‍മാരെ സ്വാധീനിക്കുമെന്നതിനാല്‍ സ്ഥാനാര്‍ഥികളായിട്ടുള്ളവര്‍ ജോലിയുടെ ഭാഗമായോ അല്ലാതെയോ ക്ഷേമ പെന്‍ഷനുകളും മരുന്നുകളും വിതരണം ചെയ്യുന്നതില്‍ നിന്നും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിട്ട് നില്‍ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ഈ രണ്ട് ആനുകൂല്യ വിതരണവും മുടങ്ങാതിരിക്കുന്നതിനുള്ള പകരം സംവിധാനം അതാത് അധികാരികള്‍ ഏര്‍പ്പെടുത്തണം. വരണാധികാരികള്‍ സ്ഥാനാര്‍ഥികളുടെ യോഗം വിളിച്ച് ഇക്കാര്യം അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.