പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നാളെ
കൊളച്ചേരി :- കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റായി യുഡിഎഫ് കെ.പി അബ്ദുൾ മജീദിനെയും വൈസ് പ്രസിഡൻ്റായി എം.സജിമയെയും തിരഞ്ഞെടുത്തു.
കൊളച്ചേരി പഞ്ചായത്തിലെ 17 അംഗങ്ങളിൽ 11 പേർ യു ഡി എഫ് അംഗങ്ങളും 5 പേർ എൽ ഡി എഫ് അംഗങ്ങളും ഒരു ബിജിപി അംഗവും ആണ്.
യു ഡി എഫിന് തുടർ ഭരണം ലഭിച്ച കൊളച്ചേരിയിൽ പ്രസിഡൻ്റ് സ്ഥാനം മുസ്ലിം ലീഗും വൈസ് പ്രസിഡൻ്റ് സ്ഥാനം കോൺഗ്രസ്സിനുമാണ്.11 അംഗ യു ഡി എഫ് അംഗങ്ങളിൽ 8 പേർ മുസ്ലിം ലീഗും 3 പേർ കോൺഗ്രസ്സുമാണ്.
കൊളച്ചേരി പഞ്ചായത്ത് മൂന്നാം വാർഡായ പന്ന്യങ്കണ്ടി വാർഡിൽ നിന്ന് പന്ന്യങ്കണ്ടി സ്വദേശിയായ കെ പി അബ്ദുൾ മജീദ് വിജയിച്ചത്.
വൈസ് പ്രസിഡൻ്റ് ആയി ആറാം വാർഡിൽ നിന്നും വിജയിച്ച കോൺഗ്രസ്സ് അംഗം എം സജിമ ചുമതലയേൽക്കും.
നാളെ രാവിലെ 11 മണിക്കാണ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം നടക്കും.