കൊളച്ചേരി :- ഉദയ ജ്യോതി സ്വയം സഹായ സംഘം , ഉദയ ജ്യോതി വനിതാ സ്വാശ്രയ സംഘം & വിജ്ഞാന വീഥിയുടെ ആഭിമുഖ്യത്തിൽ കിം കി ഡ്യൂക്ക് അനുസ്മരണ സിനിമാ പ്രദർശനവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു.വിജ്ഞാന വീഥി കോ ഓർഡിനേറ്റർ സുരേഷ് ബാബു മാസ്റ്റർ കിം കി ഡ്യൂക്ക് അനുസ്മരണ പ്രഭാഷണം നടത്തുകയും അദ്ദേഹത്തിൻ്റെ ചലചിത്രങ്ങളുടെ പ്രദർശനവും നടത്തി.
തുടർന്ന് അംഗങ്ങൾ ചേർന്ന് ക്രിസ്മസ്സ് ആഘോഷവും നടത്തി.സംഘം പ്രസിഡൻറ് അഡ്വ.സി.ഒ ഹരീഷ്, വൈസ് പ്രസിഡൻ്റ് വി പി പവിത്രൻ, ട്രഷറർ പി പിദിനേശൻ , ജോ. സെക്രട്ടറി സുരേഷ് കുമാർ, സി ഒ മോഹനൻ, കെ പി സമീർ, പി ടി മധുസൂദനൻ, ധനേഷ് എം , വി പി സതീശൻ, സി ഒ പ്രേമരാജൻ, കെ കെ മഹേഷ്, കെ പി മഹേഷ്,രതീഷ് എം. ശ്രീജിത്ത് എം, ബിജേഷ് ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.