കൊളച്ചേരി:- കൊളച്ചേരി പഞ്ചായത്ത് വനിത സഹകരണ സംഘം, (കരിങ്കൽ കുഴി) ഡയരക്ടർമാർക്ക് ജീവനക്കാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
2010 ൽ സ്ഥാപിതമായ വനിത സൊസൈറ്റിയുടെ 10 വർഷക്കാലത്തെ ഡയരക്ടർമാർക്കാണ് യാത്രയയപ്പ് നൽകിയത്.20 20 -25 വർഷക്കാലത്തെ ഭരണ സമിതി അടുത്ത ദിവസം അധികാരമേൽക്കും.
യാത്രയയപ്പ് യോഗത്തിൽ എം.ദാമോദരൻ ഉപഹാരങ്ങൾ നൽകി.പ്രസിഡൻ്റ് എം.പി പ്രഭാവതി അധ്യക്ഷത വഹിച്ചു.കെ.വി പവിത്രൻ ,പി പി കുഞ്ഞിരാമൻ ,കെ.അനിൽകുമാർ ,ഇ.വി ശ്രീലത സംസാരിച്ചു.സെക്രട്ടറി പി.പി ദീപ സ്വഗതം പറഞ്ഞു.