പാമ്പുരുത്തി : ത്രിതല പഞ്ചായത്തിലേക്ക് ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളായ കെ. താഹിറ, ടി.വി. ഷമീമ, കെ.പി.അബ്ദുൽ സലാം എന്നിവർ ഇന്ന് പാമ്പുരുത്തിയിൽ പര്യടനം നടത്തി. പാമ്പുരുത്തി സി.എച്ച് നഗറിൽ സംഘടിപ്പിച്ച സ്വീകരണ പൊതുയോഗം എം ജുനൈദിന്റെ അദ്ധ്യക്ഷതയിൽ തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അലി മംഗര ഉദ്ഘാടനം ചെയ്തു. എം. മമ്മു മാസ്റ്റർ, അഷ്ക്കർ കണ്ണാടിപ്പറമ്പ്, ഷിനാജ് നാറാത്ത്, മൻസൂർ പാമ്പുരുത്തി, എം അബ്ദുൽ അസീസ്, അമീർ ദാരിമി, വി.പി. മൊയ്തീൻ, എം മുസ്തഫ ഹാജി, കെ.പി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ സംബന്ധിച്ചു.