
ശബരിമലയിൽ കൊവിഡ് പരിശോധന ശക്തമാക്കാൻ ആരോഗ്യ വകുപ്പ്. കഴിഞ്ഞ ദിവസത്തെ മാത്രം പരിശോധനയിൽ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത ജാഗ്രത പുലർത്താൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്.
സന്നിധാനത്ത് 238 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 18 പൊലീസ് ഉദ്യോഗസ്ഥർ, 17 ദേവസ്വം ബോർഡ് ജീവനക്കാർ ഒരു ഹോട്ടൽ ജീവനക്കാരൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പൊലീസ് ഉദ്യോഗസ്ഥരിൽ രോഗബാധ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് മെസ്സുകൾ അടച്ചു. പൊലീസുകാരുടെ എണ്മവും കുറച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.