ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു.
കൊളച്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് ചേലേരി സെൻട്രൽ ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു. ചടങ്ങിൽ സ്ഥാനാർത്ഥി വി.വി.ഗീത ഭദ്രദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു. സന്നിഹിതരായവർ എല്ലാവരും പുഷ്പാർച്ചന നടത്തി. രാഷ്ട്രീയ സ്വയം സേവക് സംഘ് ഗ്രാമവികാസ് മേഖലാ പ്രമുഖ് പി.സജീവൻ മാസ്റ്റർ, ജയ കൃഷ്ണൻ മാസ്റ്റർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി.ചന്ദ്രഭാനു, ഇ പി.ഗോപാലകൃഷ്ണൻ, പി.വി.വേണുഗോപാൽ, പി.വി.ദേവരാജൻ എന്നിവർ സംസാരിച്ചു.