കണ്ണൂർ : -അധ്യയനവർഷം അവസാനം ആയിട്ടും ഒന്നാം വർഷ ഡിഗ്രി പിജി പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാത്ത യൂണിവേഴ്സിറ്റി നടപടിയിൽ പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ നേതൃയോഗം ആശങ്ക രേഖപ്പെടുത്തി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓരോ വർഷവും പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്തു പഠിക്കുന്നത്. റഗുലർ കോളേജുകളിൽ ക്ലാസ്സ് തുടങ്ങി മാസങ്ങളായിട്ടും അഡ്മിഷൻ നോട്ടിഫിക്കേഷൻ വരാത്തതിൽ വിദ്യാർഥികൾ ആശങ്കയിലാണ്. യൂണിവേഴ്സിറ്റി പഠന കോഴ്സുകളും സിലബസും നിശ്ചയിച്ച് ഉടൻ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
കെ.എൻ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് യു . നാരായണൻ ഉദ്ഘാടനം ചെയ്തു. ടി. വി രവീന്ദ്രൻ , സി അനിൽകുമാർ ,കെ പ്രകാശൻ ,രാജേഷ് പാലങ്ങാട്ട് പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികൾ ആയി കെ.എൻ. രാധാകൃഷ്ണൻ (പ്രസിഡണ്ട് ) രാജേഷ് പാലങ്ങാട്ട് (വൈസ് പ്രസിഡണ്ട് ) ടി വി രവീന്ദ്രൻ (സെക്രട്ടറി) ബിന്ദു സജിത്ത് കുമാർ (ജോയിൻ സെക്രട്ടറി) കെ. പ്രകാശൻ (ട്രഷറർ ) സി.അനിൽകുമാർ കെ .പി ജയ ബാലൻ (രക്ഷാധികാരികൾ )