കൊളച്ചേരി :- LDF ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഡോ.ഷെറിൻ ഖാദർ, ബ്ലോക്ക് പഞ്ചായത്ത് കമ്പിൽ ഡിവിഷൻ സ്ഥാനാർഥി കെ.വി സജിന, കൊളച്ചേരി ഡിവിഷൻ സ്ഥാനാർഥി ,കെ വി പത്മജ എന്നിവർ കൊളച്ചേരി പഞ്ചായത്തിൽ പര്യടനം നടത്തി.
കരിങ്കൽ കുഴിയിൽ ആരംഭിച്ച് പാട്ടയം സൊസെറ്റിക്ക് സമീപം സമാപിച്ചു.കെ.ചന്ദ്രൻ, INL ജില്ലാ സെക്രട്ടറി സെയ്ദ് ,എം.ദാമോദരൻ ,പി.സുരേന്ദ്രൻ മാസ്റ്റർ ,സി.രജു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.