മയ്യിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 60 വയസ്സുകാരനും 17 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവും അറസ്റ്റിൽ


മയ്യിൽ :-
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ  പീഡിപ്പിക്കാന്‍ ശ്രമിച്ചതിന്  പോക്‌സോ കേസില്‍ രണ്ടു പേരെ മയ്യിൽ പോലിസ് അറസ്റ്റു ചെയ്തു.

 ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 60 വയസ്സുകാരനെയാണ്  പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തത്.

17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന്  പെരുമാച്ചേരി സ്വദേശിയെയും  മയ്യിൽ പോലീസ് അറസ്റ്റു ചെയ്തു.  പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പെൺകുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലിസ് ഇന്നലെ രാത്രിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്ത പോലിസ് പ്രതിയെ അറസ്റ്റു ചെയ്തു.  പ്രതിയെ ഇന്ന് കോടതിയില്‍ കോടതിയില്‍ ഹാജരാക്കും.

Previous Post Next Post