ആദ്യ കമ്മിഷണറായി ആർ.ഇളങ്കോ ചുമതലയേറ്റു
കണ്ണൂർ :- കണ്ണൂർ നഗരത്തിന്റെ ആദ്യ പോലീസ് കമ്മിഷണറായി ആർ.ഇളങ്കോ ചുമതലയേറ്റു. നിലവിലെ ജില്ലാ പോലീസ് മേധാവി ഓഫീസിലായിരുന്നു ചടങ്ങ്. കമ്മിഷണറേറ്റ് ഇവിടെയാണ് പ്രവൃത്തിക്കുക. റൂറൽ എസ്.പി. ഓഫീസ് തത്‌ക്കാലം സായുധസേനാ ഓഫീസിലും. സ്ഥാനമൊഴിയുന്ന ജില്ലാ മേധാവി യതീഷ് ചന്ദ്രയിൽനിന്ന് ഇളങ്കോവൻ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ചുമതലയേറ്റെടുത്തത്. കണ്ണൂരിലെ ഏകീകൃത പോലീസ് ജില്ലയുടെ അവസാന മേധാവിയാണ് യതീഷ് ചന്ദ്ര.
2015 പോലീസ് സർവീസ് ബാച്ചുകാരനായ ഇളങ്കോ തമിഴ്‌നാട് സ്വദേശിയാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായിരുന്നു. കൊല്ലം റൂറൽ എസ്.പി.യായിരിക്കെയാണ് കണ്ണൂരിലേക്ക് സ്ഥലം മാറ്റം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുംമുൻഗണന നൽകുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. റൂറൽ-സിറ്റി പോലീസ് വിഭജനം പൂർത്തിയാക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകും. അദ്ദേഹം പറഞ്ഞു.