കൊളച്ചേരി :- കൊളച്ചേരിപറമ്പ് പതിനാറാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം ചോദ്യം ചെയ്ത് യു.ഡി.എഫ് സ്ഥാനാാർത്ഥി കോടതിയെ സമീപിച്ചു. കൊളച്ചേരിപറമ്പ് പതിനാറാം വാർഡിൽ നിന്നും വിജയിച്ച കെ.സി സീമയ്ക്കെതിരെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ ടിൻറു സുനിലാണ് കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്.അഭിഭാഷകൻ കെ.വി മനോജ് കുമാർ മുഖേനയാണ് ഹർജി ഫയൽ ചെയ്തത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊളച്ചേരി പറമ്പ് പതിനാറാം വാർഡിൽ വോട്ട് ചെയ്ത പലരും ഇരട്ട വോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ വോട്ട് ചെയ്തവരും സമീപ പഞ്ചായത്തായ നാറാത്ത് പഞ്ചായത്തിൽ വോട്ട് ചെയ്തവരും ഏഴോം പഞ്ചായത്തിൽ വോട്ട് ചെയ്തവരും ഈ വാർഡിൽ വോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇതിൻറെ വ്യക്തമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട് .ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ഒരു വോട്ടിനാണ് യു.ഡി.എഫ് ഇവിടെ പരാജയപ്പെട്ടത് .
ഹർജി ഫയലിൽ സ്വീകരിച്ച് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാൻ കോടതി ഉത്തരവായി.