ചെറുപഴശ്ശിയിൽ സിപിഎമ്മിന്റെ കൊലവിളി മുദ്രാവാക്യ പ്രകടനം : അടിയന്തരപ്രമേയവുമായി പ്രതിപക്ഷം ‌ നിയമസഭയിൽ


തിരുവനന്തപുരം :- 
 മയ്യിൽ ചെറുപഴശ്ശിയിൽ സിപിഎം നടത്തിയ കൊലവിളി മുദ്രാവാക്യവുമായി ബന്ധപ്പെട്ട്  ഇന്ന് നിയമ സഭയിൽ  സണ്ണി ജോസഫ് എം ൽ എ  അടിയന്തരപ്രമേയത്തിനു നോട്ടിസ് നൽകി. പ്രാദേശിക വിഷയമാണെന്നും സഭയിൽ അടിയന്തരവിഷയമായി ചർച്ച് ചെയ്യേണ്ട കാര്യമില്ലെന്നും കാണിച്ചു  സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നിയമസഭയിൽ  പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിബഹളംവച്ചു. പിന്നീട് പ്രതിപക്ഷം സഭവിട്ടു.

അടിയന്തരപ്രമേയം നിഷേധിച്ച സ്പീക്കർ സർക്കാരിന്റെ പാവയാണെന്ന് വീണ്ടും തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൃപേഷിനേയും ശരത് ലാലിനേയും കൊന്നവരെ സംരക്ഷിക്കാൻ ഖജനാവിൽനിന്ന് കോടികൾ ഒഴുക്കിയ സർക്കാരാണിതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സിപിഎം പ്രവർത്തകർ കൊലവിളി മുദ്രാവാക്യം വിളിച്ച് സംഭവത്തിൽ കുറ്റവാളികളെ അറസ്റ്റു ചെയ്യാൻ പൊലീസ് തയാറാകുന്നില്ലെന്നും  പ്രതിപക്ഷം ആരോപിച്ചു.

Previous Post Next Post