നാറാത്ത് :- നാറാത്ത് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2021 ജനുവരി 9 മുതൽ 12 വരെ നടത്തേണ്ടിയിരുന്ന കളിയാട്ട മഹോത്സവം കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ നടത്തേണ്ടെന്ന് ക്ഷേത്ര കമ്മററി തീരുമാനിച്ചിരിക്കുന്നു. എന്നാൽ മേൽ ദിവസങ്ങളിൽ ക്ഷേത്രനട തുറന്നിരിക്കും .
ഭക്തജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് ദർശനം നടത്തുവാൻ സൗകര്യം ഉണ്ടായിരിക്കും.
ജനുവരി 7നു ( ധനു 23) നാഗ പ്രതിഷ്ഠാദിനം രാവിലെ 10 മണി മുതൽ 12 മണി വരെ.
ജനുവരി 9, 10 (ധനു 25, 26 ) വൈകുന്നേരം 6 മണിക്ക് ചൊവ്വവിളക്ക് അടിയന്തരം.
ജനുവരി 11ന് (ധനു 27) വൈകു: 6 മണിക്ക് വേല ചുറ്റുവിളക്ക് അടിയന്തരം.
ജനുവരി 13 നു( ധനു 29) രാവിലെ 10 മണിക്ക് ഗണപതി ഹോമം.
ജനുവരി 14 ന് ( ധനു 30) രാവിലെ 11 മണിക്ക് ചൊവ്വ വിളക്ക് അടിയന്തരം..