മയ്യിൽ :- വേളം പൊതുജന വായനശാല , വേളം മൈത്രി സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം ജനുവരി 31ന് ഞായറാഴ്ച രാവിലെ 8. 30ന് വായനശാല ഓഡിറ്റോറിയത്തിൽ നടക്കും .
പെരുവങ്ങൂർ വയലിൽ കൃഷി ചെയ്ത വിഷരഹിതമായ നാടൻ പച്ചക്കറികളായ വെണ്ട, വഴുതിന,പച്ചമുളക്,വെള്ളരി,പയർ,കയ്പ്പ,കക്കിരി, തലോലി,മത്തൻ ,നരയൻ,മരച്ചീനി എന്നിവയാണ് നാളെ മുതൽ സൺഡെ മാർക്കറ്റിൽ ലഭ്യമാവും.
മയ്യിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ റിഷ്ന പരിപാടി ഉദ്ഘാടനം ചെയ്യും. മെമ്പർ കെ. ബിജു അധ്യക്ഷത വഹിക്കും. സൺഡേ മാർക്കറ്റിന്റെ ഉദ്ഘാടനം തികച്ചും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തപ്പെടും.