കണ്ണൂർ : മെമു ട്രെയിന്‍ മലബാറിലേക്കും, മാര്‍ച്ച് 16 മുതല്‍ ഷൊര്‍ണൂര്‍ - കണ്ണൂര്‍ മെമു ട്രെയിന്‍ സര്‍വിസ് തുടങ്ങും.
ചെന്നൈ സോണലില്‍ 20 മെമു സര്‍വിസിനാണ് റെയില്‍വേ പച്ചക്കൊടി വീശിയത്. 06023 ഷൊര്‍ണൂര്‍-കണ്ണൂര്‍ മെമു രാവിലെ 4.30ന് ഷൊര്‍ണൂരില്‍നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും. 06024 കണ്ണൂര്‍-ഷൊര്‍ണൂര്‍ മെമു വൈകീട്ട് 5.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.55ന് ഷൊര്‍ണൂരിലെത്തും.
കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, എറണാകുളം-ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം എന്നീ ട്രെയിനുകളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്.
സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ട്രെയിനുകള്‍ ഞായറാഴ്ച സര്‍വിസ് നടത്തില്ല. യാത്രക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മലബാറില്‍ മെമു ട്രെയിന്‍ ആരംഭിക്കണമെന്നുള്ളത്.