മുണ്ടേരി :- കണ്ണൂർ മുണ്ടേരി പടന്നോട്ട് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പടന്നോട്ടെ ഷമൽ (26) ആണ് മരണപെട്ടത്.മൗവ്വഞ്ചേരി കോ ഓപ് റൂറല്‍ ബാങ്കിലെ കളക്ഷന്‍ ഏജന്റാണ്.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി നടന്നു പോകവേ അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. ബൈക്ക് നിർത്താതെ പോയി.