മുണ്ടേരിക്കടവ് റോഡ് വെൽഫെയർ പാർട്ടി പ്രവർത്തകർ കാടുകൾ വെട്ടിത്തെളിച്ച് യാത്രാ യോഗ്യമാക്കി


ചേലേരി:  അപകടങ്ങൾ തുടർക്കഥയായ കാൽനടയാത്ര പോലും ദുസ്സഹമായ മുണ്ടേരിക്കടവ് റോഡ് വെൽഫെയർ പാർട്ടി പ്രവർത്തകർ കാടുകൾ വെട്ടിത്തെളിച്ച് യാത്രാ യോഗ്യമാക്കി. വെൽഫയർ പാർട്ടി കൊളചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം വി മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. ഹാഷിം, വിനോദ് കാരാട്ട്, ശിഹാബ്, ടി മുനീർ എന്നിവർ നേതൃത്വം നൽകി. കാടുപിടിച്ചു അപകട സാധ്യത നിലനിൽക്കുന്ന സ്ഥലങ്ങളിൽ അടിയന്തിരമായി അധികൃതർ ഇടപെടണമെന്നാണ് വെൽഫയർ പാർട്ടിയുടെ ആവശ്യം.

Previous Post Next Post