സാംസ്കാരിക കലാ ജാഥ ലോക നാടക ദിനമായ മാർച്ച് 27 ശനിയാഴ്ച്ച


മയ്യിൽ: സാംസ്കാരിക കലാ ജാഥ പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കമ്മിറ്റി ലോക നാടക ദിനമായ മാർച്ച് 27 ശനിയാഴ്ച്ച.

സംസ്കാരം, ക്ഷേമം, വികസനം, എന്ന വിഷയമുയർത്തി സാംസ്കാരിക കലാ ജാഥ നടത്തുന്നു. ചാക്യാർകൂത്ത്, നാടകം, നാടൻ പാട്ടുകൾ എന്നിവ കലാ ജാഥയിൽ ഉണ്ടാകും. ഉച്ചക്ക് 2.30 ന് മയ്യിൽ പൊയ്യൂർ വായനശാല പരിസരത്ത് നിന്ന് ഉദ്ഘാടനം ചെയ്യുന്ന ജാഥ ചെക്കിക്കുളം, കൊളച്ചേരി, കണ്ണാടിപറമ്പ്, നാറാത്ത് എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി 7 മണിക്ക്  കമ്പിൽ ബസാറിൽ സമാപിക്കും.

Previous Post Next Post