നാടകങ്ങളുടെ പുസ്തക പ്രകാശനം നടന്നു

 


കണ്ണൂർ  :- പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി ,സംസ്കൃതി കണ്ണൂർ നേതൃത്വത്തിൽ ശ്രീധരൻ സംഘമിത്ര രചിച്ച  തീക്കലശം ,മീസാൻ കല്ല്  എന്നീ നാടകങ്ങളുടെ പുസ്തക  പ്രകാശനം പി.ജയരാജൻ നിർവ്വഹിച്ചു.

 ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി.ദിവ്യ ,നാടക പ്രവർത്തകൻ ഹരിദാസ് ചെറുകുന്ന് എന്നിവർ ഏറ്റുവാങ്ങി.എം കെ മനോഹരൻ പുസ്തകങ്ങളെ പരിചയപെടുത്തി.ടി.പി വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.



എ വി അജയകുമാർ ,രജിത മധു, പി വി ഗംഗാധരൻ ,എ.കൃഷ്ണൻ പ്രസംഗിച്ചു.ശ്രീധരൻ സംഘമിത്ര മറുപടി പറഞ്ഞു.നാരായണൻ കാവുമ്പായി സ്വാഗതവും അനീഷ് പള്ളിക്കര നന്ദിയും പറഞ്ഞു.

Previous Post Next Post