മയ്യിൽ :- കയരളം എ.യു.പി.സ്കൂൾ, കയരളം നോർത്ത് എൽ.പി.സ്കൂൾ എന്നിവയുടെ മാനേജരും,ആദ്യകാല കോൺഗ്രസ്സ് നേതാക്കളിൽ പ്രധാനിയും സജീവ കോൺഗ്രസ്സ് പ്രവർത്തകനുമായ പി.കെ.ഭാസ്കരൻ നമ്പ്യാർ (റിട്ട. എക്സൈസ് പ്രിവൻ്റീവ് ആഫീസർ,86 വയസ്സ്) അന്തരിച്ചു.
പരേതരായ മാണിക്കോത്ത് ചാത്തുക്കുട്ടി നമ്പ്യാരുടെയും, പുതുശ്ശേരി കോറോത്ത് ദേവകി അമ്മയുടെയും മകനാണ്.
ഭാര്യ :- പരേതയായ പി.വി.ചന്ദ്രിക(ടീച്ചർ, കയരളം എ.യു.പി.സ്കൂൾ)
മക്കൾ:- ഷാജി (മുംബൈ), ശ്രീജ (ടീച്ചർ, കയരളം എ.യു.പി.സ്കൂൾ), രാജേഷ് (നോയിഡ.ഡൽഹി ).
മരുമക്കൾ: വർഷ (മുണ്ടയാട് ), എ.കെ.സുധീർ കുമാർ (മയ്യിൽ), ദിവ്യ (കൂടാളി)
സഹോദരങ്ങൾ :- മുൻ എം പി പി കെ ശ്രീമതി ടീച്ചറുടെ മാതാവ് പി.കെ.മീനാക്ഷിഅമ്മ (ഹെഡ്മിസ്ട്രസ്സ്, കയരളം എ യു.പി.സ്കൂൾ),പി.കെ. രുഗ്മിണി (കുറ്റ്യാട്ടൂർ), പി.കെ.ഗൗരി (റിട്ട. ഹെഡ്മിസ്ട്രസ്സ്.കയരളം നോർത്ത്.എൽ.പി.സ്കൂൾ, പി.കെ.രാധ (കണ്ണൂർ)
മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം ശവസംസ്കാരം വൈകുന്നേരം 4.30 ന് പയ്യാമ്പലത്ത് നടക്കും.