മയ്യിൽ :- കയരളം എ.യു.പി.സ്കൂൾ റിട്ട. അധ്യാപകനും മുൻകാല കോൺഗ്രസ്സ് പ്രവർത്തകനുമായ കെ.സി.ചന്ദ്രശേഖരൻ (60 വയസ്സ്) നിര്യാതനായി.
മയ്യിൽ പഞ്ചായത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കെട്ടിപ്പടുക്കുന്നതിന് നിർണ്ണായക പങ്കുവഹിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന സമയത്ത് യു.എ.ഇയിൽ സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെ സാരഥിയായും പ്രവർത്തിച്ചിരുന്നു.
പരേതനായ കെ.വി.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും(റിട്ട. ഹെഡ്മാസ്റ്റർ,കയരളം എ.യു.പി.സ്കൂൾ) കോയാടൻ ചോയിക്കുനിമ്മൽ ജാനകി അമ്മയുടെയും മകനാണ്.
ഭാര്യ:- കെ.ശ്രീലേഖ (മലപ്പട്ടം. അധ്യാപിക,കയരളം എ.യു.പി.സ്കൂൾ)
മക്കൾ:- തുഷാര നമ്പ്യാർ, ആദിത്യ നമ്പ്യാർ(ഇരുവരും വിദ്യാർത്ഥികൾ
സഹോദരങ്ങൾ :- കെ.സി.ജനാർദ്ദനൻ, കെ.സി.രാജൻ (റിട്ട. അധ്യാപകൻ, സംസ്ഥാന അസോസിയേറ്റ് ജനറൽ സിക്രട്ടരി, കെ.പി.എസ്.ടി.എ.) കെ.സി.മധുസൂദനൻ, കെ.സി.സതി. (അധ്യാപിക, മുല്ലക്കൊടി എ യു.പി.സ്കൂൾ) കെ.സി. ഗണേശൻ (ജനറൽ സി ക്രട്ടരി, ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ) കെ.സി.രമേശൻ.
മൃതദേഹം നാളെ ഉച്ചയ്ക്ക് 2 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.