മയ്യിൽ: - ഖത്തറിൽ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ മുല്ലക്കൊടി സ്വദേശി കിഴക്കേടത്ത് വടക്കേ പുരയിൽ നൗഷാദ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു.
ദോഹയിൽ മതാർ ഖദീമിൽ താമസ സ്ഥലത്തിനടുത്ത് കൂട്ടുകാരുമായി വ്യാഴായ്ച്ച രാത്രി സംസാരിച്ചിരിക്കുമ്പോൾ എതിർദിശയിൽ നിന്നും അമിതവേഗതയിൽ നിയന്ത്രണം വിട്ട് വന്ന വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
കാറിനും ഭിത്തിക്കും ഇടയിൽ കുടുങ്ങിയ നൗഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ ആംബുലൻസ് എത്തി ഹമദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തു വർഷമായി ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്.
മുല്ലക്കൊടി പരേതനായ ആർ.പി. ആദം കുട്ടിയുടെയും കെ വി ഖദീജയുടെയും മകനാണ്. റഹീനയാണ് ഭാര്യ. അഫ്ന ഷെറിൻ ഏക മകളാണ്.
മയ്യത്ത് നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ പ്രവാസി കൂട്ടായ്മ.