കണ്ണൂർ :- കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ ജില്ലാ സെക്രട്ടറിയും ,വാട്ടർ അതോറിറ്റി കണ്ണൂർ സമ്പ് ഡിവിഷനിലെ ഹെഡ് ഓപറേറ്ററുമായ എം.ശ്രീധരൻ മെയ് 31 ന് സർവ്വീസിൽ നിന്നും വിരമിക്കുന്നതിൻ്റെ ഭാഗമായി IRPC നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സാമ്പത്തീക സഹായമായി 25000/- രൂപ സംഭാവന നൽകി.
KWA കണ്ണൂർ ഡിവിഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ IRPC ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ തുക ഏറ്റുവാങ്ങി.
ജില്ലാ പ്രസിഡൻ്റ് എം.വി സഹദേവൻ അധ്യക്ഷത വഹിച്ചു ,അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഗോവിന്ദൻ നമ്പൂതിരി ,കെ.കെ സുരേഷ് പ്രസംഗിച്ചു
ജില്ലാ ജോ. സെക്രട്ടറി കെ.രാജീവൻ സ്വാഗതം പറഞ്ഞു.