കേളകം :- കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍െറ ഈ വര്‍ഷത്തെ അവസാന ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. രോഹിണി ആരാധനയിലാണ് സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി നടക്കുക.
കോവിഡ് പശ്ചാത്തലത്തില്‍ ആലിംഗന പുഷ്പാഞ്ജലി ഉണ്ടായിരിക്കില്ല. സന്ധ്യക്ക് പഞ്ചഗവ്യ അഭിഷേകം നടത്തും. ഇതിനുള്ള പാലമൃതുമായി വേക്കളം കരോത്ത് നായര്‍ തറവാട്ടില്‍ നിന്നുള്ള എഴുന്നള്ളത്ത് ഈ വര്‍ഷം ഉണ്ടാകില്ല.
കൂടാതെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാതെ ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. മഹോത്സവത്തിന്‍െറ ഭാഗമായ തിരുവാതിര ചതുശ്ശതം 12 ന് നടക്കും.
13ന് പുണര്‍തം ചതുശ്ശതം, 15ന് ആയില്യം ചതുശ്ശതം,16ന് മകം കലം വരവ്, 19ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിവയും നടക്കും. 20ന് തൃക്കലശ്ശാട്ടത്തോടെ ഉത്സവം സമാപിക്കും.